കേരളം

kerala

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഉത്തര കൊറിയ

By

Published : Jan 1, 2021, 8:37 PM IST

കിം ജോങ് ഉൻ ഉൾപ്പെടെയുള്ള അധികാരികളും പുതിയ വൈറസിന്‍റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചു

North Korea under virus lockdown  North Kore induced lockdown  North Korea under lockdown in 2021  North Korea begins 2021 with lockdown  രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഉത്തര കൊറിയ  പ്യോങ്‌യാങ്
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഉത്തര കൊറിയ

പ്യോങ്‌യാങ്: 2021 പുതുവർഷദിനത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഉത്തര കൊറിയ. കൊവിഡ് പൊട്ടിപുറപെട്ടപ്പോൾ 2020 ജനുവരി അവസാനം അതിർത്തികൾ അടച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. തലസ്ഥാനത്ത് ആളുകൾ സഞ്ചരിക്കുന്ന പ്രധാന മാർഗങ്ങളിലൊന്നായ ട്രാമുകൾ അണുവിമുക്തമാക്കുകയും തുടച്ചുമാറ്റുകയും ചെയ്യാൻ പൊതുഗതാഗത അതോറിറ്റി ജീവനക്കാരെ പരിശീലിപ്പിച്ചു. പൊതുജനങ്ങള്‍ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സബ് വേകളാണ് ട്രാമുകള്‍.

ദേശീയ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് 2020 ജനുവരി പകുതിയോടെ ചൈനയിൽ പുതിയ വൈറസ് ബാധയെക്കുറിച്ച് ഉത്തരകൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. നേതാവ് കിം ജോങ് ഉൻ ഉൾപ്പെടെയുള്ള അധികാരികളും പുതിയ വൈറസിന്‍റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചു. ശക്തമായ തീരുമാനങ്ങൾ വഴി കൊവിഡ് പടരുന്നത് നിയന്ത്രക്കാൻ ആയതായാണ് സർക്കാരിന്‍റെ വാദം.

ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം പരമ്പരാഗത ഔഷധ മരുന്നാണ് ലഭ്യമായ ഏക ചികിത്സ മാർഗം. എന്നിരുന്നാലും റഷ്യയുടെ വാക്‌സിനായ സ്പുട്‌നിക് വാക്‌സിൻ സ്വീകരിക്കാൻ ഉത്തരകൊറിയ തയ്യാറാകുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ABOUT THE AUTHOR

...view details