കേരളം

kerala

ETV Bharat / international

ചർച്ചയ്ക്കുള്ള യുഎസിന്‍റെ വാഗ്ദാനം അവഗണിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയോടുള്ള ശത്രുതാപരമായ നയം യുഎസ് പിൻ‌വലിച്ചില്ലെങ്കിൽ ഒരു തരത്തിലുള്ള സമ്പർക്കത്തിനുമില്ലെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

North Korea ignores US offer  North Korea  North Korea US relations  US hostile policy on North Korea  North Korea ignores US offer for talks, citing its hostile policy  യുഎസ് ചർച്ചയ്ക്കുള്ള വാഗ്ദാനം അവഗണിച്ച് ഉത്തരകൊറിയ  ചർച്ചയ്ക്കുള്ള യുഎസിന്‍റെ വാഗ്ദാനം അവഗണിച്ച് ഉത്തരകൊറിയ  യുഎസ്  ഉത്തരകൊറിയ
ചർച്ചയ്ക്കുള്ള യുഎസിന്‍റെ വാഗ്ദാനം അവഗണിച്ച് ഉത്തരകൊറിയ

By

Published : Mar 18, 2021, 11:38 AM IST

സിയോൾ: വിവിധ ചാനലുകളിലൂടെ പ്യോങ്‌യാങ്ങിലെത്തിയെന്ന് വാഷിങ്ടണ്‍ അറിയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ചർച്ചയ്ക്കുള്ള യുഎസ് വാഗ്ദാനം ഉത്തരകൊറിയ അവഗണിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അഞ്ച് വർഷത്തിനിടെ നടന്ന ആദ്യ സംയുക്ത ചർച്ചക്കായി അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പ്രതിരോധ മേധാവികളും സിയോളിൽ കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വിദേശകാര്യമന്ത്രി ചോ സോൺ ഹുയി ഇക്കാര്യം അറിയിച്ചത്.

ഉത്തരകൊറിയയോടുള്ള ശത്രുതാപരമായ നയം യുഎസ് പിൻ‌വലിച്ചില്ലെങ്കിൽ ഒരു തരത്തിലുള്ള സമ്പർക്കത്തിനുമില്ലെന്ന് അദ്ദേഹം അറിയിച്ചു. അതിനാൽ യുഎസിന്‍റെ ഈ ശ്രമത്തെ ഞങ്ങൾ അവഗണിക്കുമെന്നും ചോ സോൺ വ്യക്തമാക്കി. അതേസമയം കൊവിഡുമായി ബന്ധപ്പെട്ട് അതിർത്തി അടച്ചുപൂട്ടിയതോടെ ഉത്തരകൊറിയയുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ തിരിച്ചടിയാണ് നേരിടുന്നത്.

ഉത്തരകൊറിയയുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള യുഎസ് നേതൃത്വത്തിലുള്ള നയതന്ത്രം രണ്ട് വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ആണവവൽക്കരണത്തിനായി അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ, മറ്റ് സഖ്യകക്ഷികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന്‍ സന്ദര്‍ശിച്ചപ്പോള്‍ ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details