കേരളം

kerala

ETV Bharat / international

ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തിയെന്ന് ദക്ഷിണകൊറിയ - ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ്  സംയുക്ത പ്രസ്താവന ആരോപണമുന്നയിച്ചത്

ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തി

By

Published : May 4, 2019, 9:59 AM IST

സോള്‍:ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയെന്ന ആരോപണവുമായി ദക്ഷിണ കെറിയ. ഹ്രസ്വദൂര മിസൈലുകളാണ് കിംങ് ജോങ് ഉന്നും സംഘവും പരീക്ഷിച്ചത് എന്നാണ് ദക്ഷിണ കെറിയന്‍ ആരോപണം. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്താവനയിലൂടെ ആരോപണമുന്നയിച്ചത്. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത് എന്നാണ് സൂചന. ഹോഡോ പ്രദേശത്ത് നിന്ന് ഇതിന് മുമ്പും ഹ്രസ്വ-ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രപും ഉത്തരകൊറിയന്‍ ഭരണാധികാരി കിംങ് ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലം കാണാതെ പോയിരുന്നു. 70 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയന്‍ സൈനിക മേധാവിമാര്‍ പറഞ്ഞു. ഇതിന് മുന്‍പും ഹ്രസ്വ ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details