കേരളം

kerala

ETV Bharat / international

ഉത്തര കൊറിയ രണ്ട് അജ്ഞാത മിസൈലുകൾ വിക്ഷേപിച്ചു - NORTH KOREA

ഉത്തര കൊറിയയുടെ കിഴക്കൻ തീരമായ കാങ്‌വോണിലെ ടോങ്‌ചോണിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് റിപ്പോര്‍ട്ട്.

ഉത്തര കൊറിയ രണ്ട് അജ്ഞാത മിസൈലുകൾ വിക്ഷേപിച്ചു

By

Published : Aug 16, 2019, 4:59 PM IST

പ്യോങ്‌യാങ് / സിയോൾ: ഉത്തര കൊറിയ കിഴക്കൻ കടലിലേക്ക് രണ്ട് അജ്ഞാത മിസൈലുകൾ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ. വെള്ളിയാഴ്‌ച രാവിലെ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നാഴ്‌ചക്കകം ആറാമത്തെ വിക്ഷേപണമാണെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉത്തര കൊറിയയുടെ കിഴക്കൻ തീരമായ കാങ്‌വോണിലെ ടോങ്‌ചോണിൽ നിന്നാണ് വിക്ഷേപണം നടന്നതെന്ന് യോൺഹാപ്പ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. മിസെെലിനെക്കുറിച്ചുള്ള കൂടൂതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രതികരിക്കാന്‍ സൈന്യം സജ്ജമാണെന്നും സിയോളിലെ ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) പ്രതികരിച്ചു.

ദക്ഷിണ കൊറിയ യുഎസുമായി ചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ക്ക് എതിരെ ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ യു എസ് പ്രസിഡന്‍റിന് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ച് കത്ത് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details