കേരളം

kerala

ETV Bharat / international

'യുഎസ് ഉപരോധത്തിന് പുല്ലുവില'; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

മിസൈൽ പരീക്ഷണം നടത്തിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡും ദക്ഷിണ കൊറിയൻ കിഴക്കൻ തീരത്ത് അജ്ഞാത പ്രൊജക്‌ടൈൽ പതിച്ചതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു.

ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ  യുഎസ് ഉപരോധം അവഗണിച്ച് ഉത്തരകൊറിയ  ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് പരീക്ഷണം നടത്തി  North Korea fires suspected ballistic missile  north Korea fired ballistic missile  japan and south Korea confirmed ballistic missile fire
'യുഎസ് ഉപരോധത്തിന് പുല്ലുവില'; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

By

Published : Jan 17, 2022, 7:52 AM IST

Updated : Jan 17, 2022, 8:39 AM IST

പ്യോംഗ്യാംഗ്: ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കെതിരെയുള്ള നിരോധനങ്ങൾ അവഗണിച്ച് വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. തിങ്കളാഴ്‌ച പുലർച്ചെ മിസൈൽ പരീക്ഷണം നടന്നുവെന്നും പ്യോംഗ്യാംഗ് തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ജപ്പാൻ കോസ്റ്റ്ഗാർഡ് പറഞ്ഞു.

അതേസമയം ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് കടലിൽ അജ്ഞാത പ്രൊജക്‌ടൈൽ (unidentified projectile) പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. എന്നാൽ ഇതിനെ സംബന്ധിക്കുന്ന കൂടുതൽ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

2022ൽ ഇതിനകം ഇതിനകം നിരവധി മിസൈൽ വിക്ഷേപണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഹൈപ്പർസോണിക് ആയുധത്തിന്‍റെ വിജയകരമായ പരീക്ഷണം കിം ജോങ് ഉൻ നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച ട്രെയിനിൽ നിന്നാണ് ഉത്തരകൊറിയ മിസൈലുകൾ പരീക്ഷിച്ചത്.

ആണവായുധ ശേഖരമുള്ള ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽ നിന്ന് യുഎൻ നിരോധിച്ചിട്ടുണ്ട്. മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നുമായി നടന്ന ഉച്ചകോടിയിൽ ഈ തീരുമാനത്തിന് ഇളവുകൾ ഉത്തര കൊറിയ ആവശ്യപ്പെടുകയും എന്നാൽ ഇതിനോട് യുഎസ് അനുകൂല നിലപാട് എടുക്കാത്തതിനെ തുടർന്ന് 2019 മുതൽ യുഎസ് ഉത്തരകൊറിയ ചർച്ചകൾ പുരോഗമിച്ചിട്ടില്ല.

അടുത്തിടെ തുടർച്ചയായുണ്ടായ ഉത്തരകൊറിയയുടെ ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന്‌ അമേരിക്ക ഉപരോധ നടപടികൾ സ്വീകരിച്ചു. അഞ്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ അമേരിക്കയുടെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റ്‌ വിലക്ക് ഏര്‍പ്പെടുത്തിയത്‌. അതോടൊപ്പം ഐക്യരാഷ്‌ട്രസഭയോട് നടപടി സ്വീകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

അതേ സമയം യുഎസ് പിന്തുടരുന്നത് അധികാര മനോഭാവമാണെന്ന് ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. അമേരിക്കയിൽ നിന്ന് കൂടുതൽ ഇളവുകൾ നേടിയെടുക്കുന്നതിനായാണ് മിസൈൽ ആക്രമണങ്ങൾ നടത്തുകയാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

READ MORE: ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണം : ഉത്തര കൊറിയക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

Last Updated : Jan 17, 2022, 8:39 AM IST

ABOUT THE AUTHOR

...view details