ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന്. ഭരണപക്ഷത്തെ സുപ്രധാന പാർട്ടികൾ പ്രതിപക്ഷവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചത് ഇമ്രാൻ ഖാന് തിരിച്ചടിയാണ്. മാർച്ച് 8ന് 100 അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
രാജ്യത്തെ സാമ്പത്തികമായി തകർത്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ പ്രധാന ആരോപണം. പ്രതിപക്ഷത്തിന്‍റെ വാദങ്ങളെല്ലാം പാടെ തള്ളുകയാണ് ഇമ്രാൻ ഖാൻ. 342 അംഗ പാര്‍ലമെന്‍റില്‍ 172 വോട്ടിന്‍റെ പിന്തുണ ഇമ്രാന്‍ ഖാന് വേണം. പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാൻ ഖാന്‍റെ സ്വന്തം പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിലെ 24 അംഗങ്ങൾ പ്രതിപക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.