കേരളം

kerala

ETV Bharat / international

അഞ്ച് മാസത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിൽ കൊവിഡ് ഇല്ലാത്ത ദിനം - no covid cases

വെള്ളിയാഴ്ച രാത്രി എട്ടിനും ശനിയാഴ്ച രാത്രി എട്ടിനും ഇടയിലുള്ള 24 മണിക്കൂറിനുള്ളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

No new Covid-19 cases  Covid-19 cases in Australia  Australia health department  Greg Hunt  ഓസ്‌ട്രേലിയയിൽ കൊവിഡ് ഇല്ലാത്ത ദിനം  ഓസ്‌ട്രേലിയ കൊവിഡ് കേസ്  ആഗോളതലത്തിൽ കൊവിഡ്  കാൻ‌ബെറ  no covid cases  Australia
അഞ്ച് മാസത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിൽ കൊവിഡ് ഇല്ലാത്ത ദിനം

By

Published : Nov 1, 2020, 5:11 PM IST

കാൻ‌ബെറ:കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിൽ ഞായറാഴ്ച പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ. ജൂൺ ഒമ്പതിന് ശേഷം ആദ്യമായാണ് വെള്ളിയാഴ്ച രാത്രി എട്ടിനും ശനിയാഴ്ച രാത്രി എട്ടിനും ഇടയിലുള്ള 24 മണിക്കൂറിനുള്ളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതെന്ന് അധികൃതർ അറിയിച്ചു.

കൊവിഡ് കൂടുതലായി ബാധിച്ച വിക്ടോറിയയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 907 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ആഗോളതലത്തിൽ 4,63,94,211ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 12,00,405 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 3,34,87,910ലധികം പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details