സിയോൾ: ഹോങ്കോങ്ങിന് വേണ്ടിയുള്ള ചൈനയുടെ സുരക്ഷാ നിയമത്തെ പിന്തുണച്ച് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ്. അർദ്ധ സ്വയംഭരണ ചൈനീസ് പ്രദേശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഏതെങ്കിലും രാജ്യത്തിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നിയമനിർമാണത്തിനുള്ള പ്രമേയം ചൈനീസ് നിയമസഭ വ്യാഴാഴ്‌ച അംഗീകാരിച്ചു. ഹോങ്കോങ്ങിലെ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി പ്രദേശത്തിന്‍റെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നു.
ഹോങ്കോങ്ങിന് വേണ്ടിയുള്ള ചൈനയുടെ സുരക്ഷാ നിയമത്തെ പിന്തുണച്ച് ഉത്തരകൊറിയ - ചൈന ഹോങ്കോങ്
ഹോങ്കോങ്ങിന്‍റെ സുരക്ഷക്കും സാമൂഹിക, സാമ്പത്തിക വികസനങ്ങൾക്കും എതിരായ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുകയും നിരസിക്കുകയും ചെയ്യുന്നതായി ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.
ഹോങ്കോങ്ങിന് വേണ്ടിയുള്ള ചൈനയുടെ സുരക്ഷാ നിയമത്തെ പിന്തുണച്ച് ഉത്തരകൊറിയ
ഒരു നിയമവ്യവസ്ഥ സ്ഥാപിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള ചൈനയുടെ തീരുമാനം നിയമാനുസൃതമായ നടപടിയാണ്. ചൈനയുടെ ഭരണഘടനയെയും ഹോങ്കോങ്ങിന്‍റെ നിയമ നടപടികളെയും അടിസ്ഥാനമാക്കിയുള്ള സംവിധാനമാണിത്. ഹോങ്കോങ് പ്രശ്‌നം ചൈനയുടെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഹോങ്കോങ്ങിന്‍റെ സുരക്ഷക്കും സാമൂഹിക, സാമ്പത്തിക വികസനങ്ങൾക്കും എതിരായ ബാഹ്യ ഇടപെടലുകളെ ഞങ്ങൾ ശക്തമായി എതിർക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.