സമൂഹ വ്യാപനം തടയേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമെന്ന് സിംഗപ്പൂർ - Singapore
അടുത്ത രാണ്ടാഴ്ച വളരെ നിർണായകമാണെന്ന് വിദഗ്ധർ
സിംഗപ്പൂർ: കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ ഇനിവരുന്ന രണ്ടാഴ്ച വളരെ നിർണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സിംഗപ്പൂരിൽ പുതിയതായി ആരിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യക്തി ശുചിത്വം, ശാരീരിക അകലം പാലിക്കൽ, ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയുക എന്നീ മുന്നറിയിപ്പുകൾ ജനങ്ങൾ ഓർക്കണമെന്ന് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയിലെ സോ സ്വീ ഹോക്ക് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീനായ പ്രൊഫസർ ടിയോ യിക് യിംഗ് പറഞ്ഞു. കൊവിഡിന്‍റെ സമൂഹ വ്യാപനം തടയാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും ഇതിനായി സർക്കാറിന്‍റെ നിർദേശങ്ങൾ യഥാക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.