വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന് വിജയം. ഇത് രണ്ടാം തവണയാണ് ജസീന്ത പ്രധാനമന്ത്രി പദം ഉറപ്പിച്ചിരിക്കുന്നത്. പകുതിയിലധികം വോട്ടെണ്ണിയതോടെ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇരട്ടിയോളം വോട്ടുകള്‍ നേടാനായി. 77 ശതമാനം വോട്ടെണ്ണിയതോടെ ലേബര്‍ പാര്‍ട്ടിക്ക് 49 ശതമാനമാനം വോട്ടിംഗ് പിന്തുണ ലഭിച്ചു. എതിരാളികളായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിന്‍സാണ് ജസീന്തയുടെ എതിരാളി.
ന്യൂസിലന്‍ഡില്‍ രണ്ടാം തവണയും ജസീന്ത ആര്‍ഡേന്‍ അധികാരത്തിലേക്ക് - ന്യൂസിലന്‍ഡില്‍ രണ്ടാം തവണയും ജസീന്ത ആര്‍ഡേന്‍
ലേബര്‍ പാര്‍ട്ടിക്ക് 49 ശതമാനമാനം വോട്ടിംഗ് പിന്തുണയും എതിരാളികളായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകളും ലഭിച്ചിട്ടുണ്ട്.
വോട്ടിംഗ് സമ്പ്രദായം നിലവില്‍ വന്നതിന് ശേഷം ഇതുവരെ ലേബര്‍ പാര്‍ട്ടിക് പാര്‍ലമെന്‍റില്‍ വന്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. രാജ്യത്തെ കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ വിജയിച്ച പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വന്‍തോതില്‍ ജനപ്രീതി വര്‍ധിച്ചിരുന്നു. അഞ്ച് മില്ല്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് നിലവില്‍ കൊവിഡ് സമൂഹവ്യാപനമില്ല. 2017ലാണ് ജസീന്ത ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ് ചര്‍ച്ച് പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഫലപ്രദമായി കൈകാര്യം ചെയ്‌തതും ജസീന്തയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.