ജെറുസലേം: കൊവിഡ്-19 പടരുന്നത് തടയാൻ ഉപദേശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പരസ്പരം അഭിവാദ്യം ചെയ്യാൻ ഹസ്തദാനം ഒഴിവാക്കി ഇന്ത്യക്കാരുടെ നമസ്തെ ഉപയോഗിക്കാൻ ഇസ്രായേല്‍ ജനങ്ങളോട് പ്രധാനമന്ത്രി ഉപദേശിച്ചു. ഹസ്തദാനം ഒഴിവാക്കി ഇന്ത്യക്കാരെ പോലെ കൂപ്പുകൈകളോടെ ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹുവിന്‍റെ ഉപദേശം. കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കാൻ നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നും നെതന്യാഹു പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് 19; ഹസ്തദാനം ഒഴിവാക്കി നമസ്തെ പറയാൻ നെതന്യാഹുവിന്‍റെ നിർദ്ദേശം - ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
കൊവിഡ് 19 പടരാതിരിക്കാൻ നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിൽ നിലവിൽ കുറഞ്ഞത് 15 വൈറസ് കേസുകളുണ്ട്.
രോഗ ബാധ ലഘൂകരിക്കുന്നതിനായി പത്രസമ്മേളനത്തില്‍ നെതന്യാഹു നമസ്തേ ചെയ്ത് അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ രീതി സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നത് ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് നിലവിൽ കുറഞ്ഞത് 15 വൈറസ് കേസുകളുണ്ട്. ആഗോളതലത്തിൽ കൊവിഡ് -19 മൂലമുള്ള മരണങ്ങൾ 3,000 കവിഞ്ഞു. കഴിഞ്ഞ വർഷം ചൈനയിൽ ഉത്ഭവിച്ച മാരകമായ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 90,000ത്തിലധികം ആളുകളെ ഇതുവരെ ബാധിച്ചിട്ടുണ്ട്.