കാഠ്മണ്ഡു:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേപ്പാളിൽ 150 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,000 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 3,963 കേസുകളും ആർടി-പിസിആർ പരിശോധനയിലൂടെയാണ് കണ്ടെത്തിയതെന്ന് മന്ത്രാലയ വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു.
കാഠ്മണ്ഡു താഴ്‌വരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ നേപ്പാളിൽ 17,994 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് മൂലം 40 പേരാണ് ഇതുവരെ മരിച്ചത്. 609 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 12,477 ആയി.
നേപ്പാളിലെ കൊവിഡ് മുക്തി നിരക്ക് 69.34 ശതമാനമാണ്. നിലവിൽ രാജ്യത്തെ ഏഴ് ജില്ലകളായ ഭോജ്പൂർ, പഞ്ചതാർ, ധൻകുത, ശങ്കുവാസഭ, റാസുവ, മനാംഗ്, മുസ്താങ്ങ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, മറ്റ് മൂന്ന് ജില്ലകളായ റൗത്തഹത്ത്, കൈലാലി, ബജുര എന്നിവിടങ്ങളിൽ അഞ്ഞൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.