നേപ്പാളിൽ 26,000 കടന്ന് കൊവിഡ് ബാധിതർ - nepal covid
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,019. രോഗമുക്തി നേടിയവർ 17,201.
നേപ്പാളിൽ 26,000 കടന്ന് കൊവിഡ് ബാധിതർ
കാഠ്‌മണ്ഡു:നേപ്പാളിൽ 468 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,019 ആയി ഉയർന്നു. മൂന്ന് മരണവും കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 102 ആയി. രാജ്യത്ത് ഇതുവരെ 505,660 പരിശോധന നടത്തി. ഇതില്‍ 11,047 എണ്ണം പി.സി.ആർ പരിശോധനയാണ്. 124 പേർ കൂടി രോഗമുക്തി നേടി. ആകെ 17,201 പേർ രോഗമുക്തി നേടിയപ്പോൾ 8,193 പേർ ചികിത്സയിൽ തുടരുന്നു.