കേരളം

kerala

ETV Bharat / international

നേപ്പാളില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,719 ആയി.

നേപ്പാളില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് 19  നേപ്പാള്‍  Nepal reports 3 more COVID-19 deaths, cases jump to 16,719  Nepal  COVID-19
നേപ്പാളില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 11, 2020, 7:06 PM IST

കാഠ്‌മണ്ഡു:നേപ്പാളില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,719 ആയി. 3പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്‌തതോടെ മരണനിരക്ക് 38 ആയി. 24 മണിക്കൂറിനിടെ 431 പേരാണ് കൊവിഡ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. 8442 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ഇന്ന് മരിച്ച മൂന്ന് പേര്‍ കാഠ്‌മണ്ഡുവില്‍ നിന്നും സിന്ധുപലോചക്കില്‍ നിന്നുള്ളവരുമാണ്. 8239 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നത്. നേപ്പാളിലെ കൊവിഡ് വിമുക്ത നിരക്ക് 50.50 ശതമാനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചുണ്ട്. ഇതുവരെ 279,599 സാമ്പിളുകളാണ് നേപ്പാളില്‍ പരിശോധനാവിധേയമാക്കിയത്.

ABOUT THE AUTHOR

...view details