നേപ്പാളിൾ കൊവിഡ് രോഗികൾ 17,658 ആയി - നേപ്പാൾ
രാജ്യത്തെ 27 ലാബുകളിലായി നടത്തിയ 3,741 പോളിമറേസ് ചെയിൻ പരിശോധനകളിലാണ് 156 പേർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
നേപ്പാളിലെ കൊവിഡ് രോഗികൾ 17,658 ആയി
കാഠ്‌മണ്ഡു: പുതുതായി 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 17,658 ആയി. രാജ്യത്തെ 27 ലാബുകളിൽ നടത്തിയ 3,741 പോളിമറേസ് ചെയിൻ പരിശോധനകളിലാണ് 156 പേർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 24 മണിക്കൂറിൽ 58 പേർ കൊവിഡ് മുക്തരായതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 11,695 ആയി. രാജ്യത്ത് ഇതുവരെ 315,570 പിസിആർ പരിശോധനകളാണ് നടത്തിയത്. 5,923 സജീവ കൊവിഡ് രോഗികളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്.