നേപ്പാളിൽ ശക്തമായ മഴയിൽ 25 പേർ മരിച്ചു 400 പേർക്ക് പരിക്ക് - heavy rainfall
നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാലാവസ്ഥ മോശം ആയതിനാൽ ഹെലികോപ്റ്ററിൽ ഉള്ള രക്ഷാപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
നേപ്പാളിലുണ്ടായ ശക്തമായ മഴയിൽ 25 പേർ മരിച്ചു. 400 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സഹായിക്കാൻ രക്ഷാപ്രവർത്തക്കർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥ മോശം ആയതിനാൽ ഹെലികോപ്റ്ററിൽ ഉള്ള രക്ഷാപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി പറഞ്ഞു .
രക്ഷാപ്രവർത്തനത്തിനായി 'നൈറ്റ് വിഷൻ' ഹെലികോപ്റ്റർ തയ്യാറെടുക്കുകയാണെന്നും "ഒലി ട്വിറ്ററിലൂടെ അറിയിച്ചു .
കാഠ്മണ്ഡു നിന്ന് 120 കിലോമീറ്റർ അകലെയുള്ള ബാര ജില്ലയിൽ കൊടുങ്കാറ്റടിച്ചതിനാൽ മരിച്ചവരുടെയും പരിക്കേറ്റവരുടെ എണ്ണവും കൂടാൻ സാധ്യതയുണ്ട്. റോഡുകൾ തകർന്നതിന്നാൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിട്ടുണ്ട്. വാർത്താവിനിമയ സൗകര്യങ്ങളും വൈദ്യുതിയും തകരാറിലാണ്. അതിനാൽ രക്ഷാപ്രവർത്തനങ്ങൾ രാത്രി ഏറെ വൈകിയാണ് നടന്നതെന്ന് ദേശീയ എമർജൻസി ഓപ്പറേഷൻ സെന്‍റര്‍പറഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.