കേരളം

kerala

ETV Bharat / international

നേപാൾ അസംബ്ലി സമ്മേളനം ജനുവരി ഒന്നിന് - പ്രസിഡൻ്റ് ബിദ്യാദേവി ഭണ്ഡാരി

പ്രസിഡൻ്റ് ബിദ്യാദേവി ഭണ്ഡാരിയാണ് ദേശീയ അസംബ്ലി സമ്മേളനം വിളിപ്പിച്ചത്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പാർലമെൻ്റ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി.

നേപാൾ അസംബ്ലി സമ്മേളനം ജനുവരി ഒന്നിന്  കാഠ്‌മണ്ഡു  നേപാൾ അസംബ്ലി സമ്മേളനം  പ്രസിഡൻ്റ് ബിദ്യാദേവി ഭണ്ഡാരി  Nepal President
നേപാൾ അസംബ്ലി സമ്മേളനം ജനുവരി ഒന്നിന്

By

Published : Dec 26, 2020, 4:22 PM IST

കാഠ്‌മണ്ഡു: നേപാൾ അസംബ്ലി സമ്മേളനം ജനുവരി ഒന്നിന്. പ്രസിഡൻ്റ് ബിദ്യാദേവി ഭണ്ഡാരിയാണ് ദേശീയ അസംബ്ലി സമ്മേളനം വിളിപ്പിച്ചത്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പാർലമെൻ്റ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി. ഡിസംബർ 20ന് ജനപ്രതിനിധി സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തതിന് ശേഷം എട്ട് പുതിയ കാബിനറ്റ് മന്ത്രിമാരെയും ഒരു സംസ്ഥാന മന്ത്രിയെയും നിയമിച്ചിരുന്നു.

ജനപ്രതിനിധിസഭ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) കോ-ചെയർ പുഷ്‌പ കമൽ ദഹലും മുതിർന്ന എൻ.സി.പി നേതാവ് മാധവ് കുമാറും ഡിസംബർ 20ന് രാജിവക്കുകയും ചെയ്‌തിരുന്നു.

അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഭരണകക്ഷിയായ നേപ്പാൾകമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മിഷനേയും സുപ്രീം കോടതിയേയും സമീച്ചിരുന്നു.

ABOUT THE AUTHOR

...view details