ഇന്ത്യയുമായി ബന്ധം അവസാനിച്ചുവെന്ന ആരോപണം തെറ്റെന്ന് നേപ്പാള്‍ വിദേശ കാര്യ മന്ത്രി
വിഷയം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും വിദേശ കാര്യ മന്ത്രി ഗയവാലി
കാഠ്‌മണ്ഡു (നേപ്പാള്‍):അതിര്‍ത്തി തര്‍ക്കം കാരണം ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്ന് നേപ്പാള്‍ വിദേശ കാര്യ മന്ത്രാലയം. നവംബര്‍ 23ന് ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചുവെന്നും കത്തിന് ഇന്ത്യ മറുപടി നല്‍കിയെന്നും നേപ്പാള്‍ വിദേശ കാര്യ മന്ത്രി ഗയവാലി അറിയിച്ചു. നിലവില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ നേപ്പാള്‍ ഒരുങ്ങുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തിലുള്ള കാലാപാനിയും ലിപുലേകും തങ്ങളുടേതാണെന്നായിരുന്നു നേപ്പാളിന്‍റെ അവകാശവാദം. എന്നാല്‍ ഇവ ഇന്ത്യയുടെ അതിര്‍ത്തിയാണെന്നും നേപ്പാളിന്‍റെ അവകാശ വാദം തെറ്റാണെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.