ഹൈദരാബാദ്: നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും അടുത്തു കിടക്കുന്ന അയല്‍ രാജ്യവും സഖ്യ രാജ്യവുമായ നേപ്പാള്‍ ഇന്ത്യയുടെ അവിഭാജ്യ മേഖലകള്‍ക്ക് മേല്‍ അവകാശ വാദം ഉന്നയിക്കുമെന്ന് ഒരിക്കലും നാം കരുതിയിരുന്നില്ല. പാർലമെന്‍റില്‍ തിടുക്കം പിടിച്ച് ബില്‍ പാസാക്കിയ നേപ്പാൾ സർക്കാർ കാലാപാനി, ലിപുലേക്ക്, ലിമ്പിയാധുര എന്നീ മൂന്ന് സ്ഥലങ്ങള്‍ നേപ്പാളിനോട് കൂട്ടി ചേര്‍ത്തു.
നേപ്പാളിന്‍റെ നടപടിയില്‍ ഇന്ത്യ ആദ്യം പകച്ചു പോയി. കോപമോ, നിന്ദയോ, അലംഭാവമോ ഏത് വികാരമാണ് ഇന്ത്യ പുറത്തെടുക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ ഭാഗമായി യഥാര്‍ഥ നിയന്ത്രണ രേഖക്കടുത്തേക്ക് (എല്‍ എ സി) സൈന്യത്തെ നീക്കുകയായിരുന്നു ഇന്ത്യ. കൃത്യമായി വരച്ചു രേഖപ്പെടുത്തിയിട്ടില്ലാത്ത അതിര്‍ത്തികള്‍ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് നേപ്പാളില്‍ നിന്നുണ്ടായ ഈ നീക്കം അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇന്ത്യയെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് നയിച്ചു. ജൂണ്‍-15ന് സംഭവിച്ചത് എന്താണ് എന്നതിനെ കുറിച്ചും, എല്‍ എ സി യെ സംബന്ധിച്ച് ചൈന മുന്നോട്ട് വെച്ച വാദങ്ങള്‍ സമ്മതിക്കുവാന്‍ ഇന്ത്യ തയ്യാറായ രീതി വെച്ചും അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ നേപ്പാൾ ഉയര്‍ത്തുന്ന വെല്ലുവിളികളോട് ഇനി എങ്ങനെയായിരിക്കും ഇന്ത്യ പ്രതികരിക്കുക എന്ന കാര്യം പോലും അറിയാതായിരിക്കുന്നു.
ഒരു തര്‍ക്ക പ്രദേശത്തിനു മേല്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷത്തിനിടയില്‍ അവകാശ വാദം ശക്തിപ്പെടുത്തുവാന്‍ എന്തുകൊണ്ട് നേപ്പാള്‍ തയ്യാറായി? തന്‍റെ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ഒരുക്കിയ നാടകമാണോ ഇത്? അതോ ചൈനയുടെ പ്രോത്സാഹനത്തിനു മേല്‍ ചെയ്തു കൂട്ടിയതോ?
ഈ മേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തെ ഒന്നൊന്നായി ശക്തിയുക്തം നുള്ളിയെടുത്തു കൊണ്ടിരിക്കുകയാണ് ചൈന.
തര്‍ക്ക പ്രദേശത്തെ കുറിച്ച് നേപ്പാള്‍ അവകാശ വാദം ഉന്നയിക്കാന്‍ കണ്ടെത്തിയ സമയം അതിന് ചൈനയുമായുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേ സമയം തന്നെ ഇന്ത്യയുമായുള്ള ഒലിയുടെ തണുത്തുറഞ്ഞ ബന്ധത്തേക്കാള്‍ ഉപരി മറ്റ് പല പ്രശ്‌നങ്ങളുമാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാരണങ്ങള്‍ കാണുന്നുമുണ്ട്. കാഠ്മണ്ഡുവില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും, ഒലിയുടെ മനസ്സില്‍ എന്താണ് ഉള്ളത് എന്നതിനെ കുറിച്ചും വായിച്ചെടുക്കുന്നതില്‍ ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ നരവാണെ പരാജയപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം നേപ്പാളിന്‍റെ ഈ ചങ്കൂറ്റത്തിന്‍റെ പിറകിൽ ചൈനയാണെന്ന് കുറ്റപ്പെടുത്തുന്നത്. അല്‍പ്പം ചില പിറകോട്ടടിക്കലുകള്‍ ഉണ്ടായെങ്കിലും, അത് സൂചിപ്പിക്കുന്നത് സ്വതന്ത്രമായ ഒരു തീരുമാനം എടുക്കുവാന്‍ ഒരു പരമാധികാര രാജ്യത്തിന് കഴിവില്ല എന്നുള്ള കാര്യം കാഠ്മണ്ഡുവിലെ ഭരണ സിരാകേന്ദ്രങ്ങളില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നാണ്.
അതിനു ശേഷമാണ് നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യ അവകാശപ്പെടുന്ന ഈ മൂന്ന് പ്രദേശങ്ങളും ഔദ്യോഗികമായി ഏറ്റെടുക്കുന്ന തങ്ങളുടെ നടപടികള്‍ക്ക് വേഗത കൂട്ടിയത്. തങ്ങളുടെ ഈ തീരുമാനത്തെ കുറിച്ച് ഇന്ത്യ എന്തു കരുതുന്നു എന്ന് പരിശോധിച്ച് നോക്കുവാനോ അല്ലെങ്കില്‍ അത് സംബന്ധിച്ച് ഒരു ഉഭയകക്ഷി ചര്‍ച്ച നടത്തുവാനോ കാത്തു നില്‍ക്കാതെ മുന്നോട്ട് പോവുകയായിരുന്നു നേപ്പാള്‍. പാര്‍ലമെന്‍റില്‍ ഈ ബില്ല് പാസ്സാക്കി കഴിഞ്ഞതിന് ശേഷം മാത്രമാണ് ഒലി സര്‍ക്കാര്‍ ഇന്ത്യയുമായി ബന്ധപ്പെടുവാനും തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പറയുവാനും തയ്യാറായത്. “ഇനി ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്,'' നേപ്പാളിലെ ഒരു മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ചോദിക്കുന്നു. ധാരാളമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യക്ക് നേരെ ഇങ്ങനെ ഒരു വിദ്വേഷം ഉടലെടുക്കുവാന്‍ ഇടയായത് എന്ന് ഒരു ആത്മ പരിശോധന നടത്തുവാന്‍ ഇന്ത്യ സര്‍ക്കാര്‍ തയ്യാറായാല്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. അതുപോലെ തര്‍ക്ക പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ നടത്തിയ പ്രതീകാത്മകമായ നടപടികള്‍ നേപ്പാളികള്‍ക്കിടയില്‍ ഇത്രത്തോളം ഊറ്റം കൊള്ളലുണ്ടാക്കാന്‍ കാരണമായത് എന്തെന്ന് മനസ്സിലാക്കണമെന്നു ആഗ്രഹിക്കുന്നനെവെങ്കിലും ചര്‍ച്ചകള്‍ക്ക് അവസരമുണ്ട്.