കാഠ്മണ്ഡു:നേപ്പാളിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 60 ആയി. 18 വയസുള്ള പെൺകുട്ടിയും 46 വയസുള്ള പുരുഷനുമാണ് ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 381 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ നേപ്പാളിൽ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 21390 ആയി.
നേപ്പാളിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - corona tally
381 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ നേപ്പാളിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 21390 ആയി.
നേപ്പാളിൽ രണ്ട് പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തൊട്ടാകെയുള്ള വിവിധ ലബോറട്ടറികളിൽ നടത്തിയ 6,359 പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിലാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യ, ജനസംഖ്യാ മന്ത്രാലയത്തിന്‍റെ വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു. രാജ്യത്ത് ഇതുവരെ 15,156 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.