കേരളം

kerala

ETV Bharat / international

കനത്ത മഴയും വെള്ളപ്പൊക്കവും; പാകിസ്ഥാനിൽ അമ്പതോളം മരണം

100 ​​ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്

Nearly 50 people killed following heavy monsoon rains in past 3 days in Pakistan  കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനിൽ 50ഓളം പേർ മരിച്ചു  പാകിസ്ഥാനിൽ 50ഓളം പേർ മരിച്ചു  heavy monsoon rains in past 3 days in Pakistan
കനത്ത മഴ

By

Published : Aug 10, 2020, 6:53 AM IST

ഇസ്ലാമാബാദ്:മൂന്ന് ദിവസത്തെ തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനിൽ 50ഓളം പേർ മരിച്ചു. ഖൈബർ പ്രവിശ്യയില്‍ 19 പേരും സിന്ധ് പ്രവിശ്യയിൽ 12 പേരും വടക്കൻ ഗിൽഗിറ്റ് മേഖലയിൽ 10 പേരുമാണ് മരിച്ചത്. 100 ​​ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മിക്ക തെരുവുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വരുന്ന ആഴ്ചകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details