കൊളംബോ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മാലദ്വീപ് പ്രതിരോധമന്ത്രി മരിയ ദീദിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്‌ച. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപുകൾ എന്നീ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സമുദ്ര സംഭാഷണത്തിന്‍റെ ഭാഗമാണ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്.
അജിത് ഡോവല്‍ മാലദ്വീപ് പ്രതിരോധമന്ത്രി മരിയ ദീദിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപുകൾ എന്നീ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സമുദ്ര സംഭാഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയും മാലിദ്വീപുമായുള്ള സമുദ്ര സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള നാലാമത്തെ യോഗത്തിനാണ് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്നത്. ആറുവർഷത്തിനുശേഷമാണ് കൂടിക്കാഴ്ച നടക്കുന്നത്. 2014ൽ ന്യൂഡൽഹിയിലായിരുന്നു അവസാന കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്‌ചക്കായി ഇന്നലെയാണ് അജിത് ഡോവൽ കൊളംബോയിലെത്തിയത്.
മാരിടൈം ഡൊമെയ്ൻ അവബോധം, നിയമ വ്യവസ്ഥകൾ, രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനം, വിവരങ്ങൾ പങ്കിടൽ, ആയുധങ്ങൾ തടയൽ, കള്ളക്കടത്ത് കടത്ത് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമാകും.