കേരളം

kerala

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍

By

Published : Oct 11, 2019, 7:03 PM IST

നവാസ് ഷെരീഫിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ചൗധരി ഷുഗര്‍ മില്‍സ് കേസിലാണ് അറസ്റ്റ്

നവാസ് ഷെരീഫ്

ലാഹോര്‍: ചൗധരി ഷുഗര്‍ മില്‍സ് കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തത്. ലാഹോറിലെ അക്കൗണ്ടബിളിറ്റി കോടതിയില്‍ ഹാജരാക്കിയ ഷെരീഫിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 25ന് അദ്ദേഹത്തെ വീണ്ടും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം നവാസ്, ബന്ധുവായ യൂസഫ് അബ്ബാസ് എന്നിവര്‍ കേസില്‍ റിമാൻഡിലാണ്. പഞ്ചസാര കയറ്റുമതിയുടെ സബ്‌സിഡി എന്ന പേരില്‍ കോടിക്കണക്കിന് രൂപ നവാസ് ഷെരീഫിന്‍റെ കുടുംബം തട്ടിയെടുത്തെന്നാണ് കേസ്. ഇതിനായി ചൗധരി ഷുഗര്‍ മില്‍സിനെ ഉപയോഗിച്ചെന്നാണ് അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ വാദം. അല്‍ അസീമിയ മില്‍ കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ് നവാസ് ഷെരീഫ്. കൂടാതെ 25 ലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കണമെന്നും ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details