കേരളം

kerala

Aung San Suu Kyi: ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; നാല് വര്‍ഷം തടവ്‌ വിധിച്ച്‌ പട്ടാള ഭരണകൂടം

By

Published : Dec 6, 2021, 3:48 PM IST

Aung San Suu Kyi: മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. സൈന്യത്തിനെതിരെ ജനവികാരം സൃഷ്‌ടിച്ചുവെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആരോപിച്ചാണ് കോടതി ഉത്തരവ്‌.

Myanmar court sentences ousted leader Suu Kyi to 4 years  Aung San Suu Kyi Jailed:  ഓങ് സാന്‍ സൂചി ജയിലില്‍  നാല് വര്‍ഷം തടവ്‌ വിധിച്ച്‌ പട്ടാള ഭരണകൂടം
Aung San Suu Kyi Jailed: ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; നാല് വര്‍ഷം തടവ്‌ വിധിച്ച്‌ പട്ടാള ഭരണകൂടം

യാങ്കൂണ്‍:മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ. സൈന്യത്തിനെതിരെ ജനവികാരം സൃഷ്‌ടിച്ചുവെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആരോപിച്ചാണ് കോടതി ഉത്തരവ്‌. പട്ടാളത്തിന്‍റെ നിയന്ത്രണത്തിലുള്ള കോടതിയാണ്‌ ഉത്തരവിട്ടിരിക്കുന്നത്.

Aung San Suu Kyi: കഴിഞ്ഞ ഫെബ്രുവരിയിലാണ് പട്ടാളം അട്ടിമറി നടത്തി മ്യാന്‍മറില്‍ ഭരണം പിടിച്ചത്. തുടര്‍ന്ന് ഓങ് സാങ് സൂചിയും പ്രസിഡന്‍റ്‌ വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി. തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാളനീക്കം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ടി വിജയം നേടിയിരുന്നു.

83 ശതമാനം സീറ്റുകള്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്‍റെ നിര്‍ദേശം മറികടന്ന് പാര്‍ലമെന്‍റ്‌ സമ്മേളനം ചേരാനിരിക്കെയായിരുന്നു അട്ടിമറി.

ALSO READ:Aurangabad Dishonor Killing: അമ്മ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ: അതിക്രൂര കൊലപാതകം പ്രണയിച്ചതിന്

ABOUT THE AUTHOR

...view details