കേരളം

kerala

ETV Bharat / international

റോഹിങ്ക്യന്‍ വംശഹത്യ; ആങ് സാന്‍ സൂചി അന്താരാഷ്ട്ര കോടതിയിലേക്ക്

വംശഹത്യയെ ന്യായീകരിക്കുന്ന നിലപാടായിരിക്കും ആങ് സാന്‍ സൂചി സ്വീകരിക്കുക.

By

Published : Dec 10, 2019, 5:12 PM IST

Myanmar Rohingya  ആങ് സാന്‍ സൂചി  റോഹിങ്ക്യന്‍ വംശഹത്യ  Suu Kyi  അന്താരാഷ്ട്ര കോടതി
റോഹിങ്ക്യന്‍ വംശഹത്യ; സൂചി അന്താരാഷ്ട്ര കോടതിയില്‍ ഹാജരാകാന്‍ പുറപ്പെട്ടു

ഹേഗ്: റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ വംശഹത്യയുടെ വിചാരണയ്ക്കായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നില്‍ ആങ് സാന്‍ സൂചി ഹാജരാകും. വംശഹത്യ ആരോപണത്തില്‍ മ്യാന്‍മറിനെ സഹായിക്കുന്ന നിലപാടായിരിക്കും അവര്‍ സ്വീകരിക്കുക. മൂന്ന് ദിവസമായിരിക്കും കോടതി നടപടികള്‍. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ആണ് മ്യാന്‍മാറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്. വംശഹത്യ തടയണമെന്ന് ഗാംബിയന്‍ ഭരണ കൂട പ്രതിനിധികള്‍ കോടതിയില്‍ വാദിക്കും.

2017ലെ വംശഹത്യയില്‍ നൂറ് പേര്‍ മരിക്കുകയും എട്ട് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തു. രാജ്യം ഇപ്പോഴും തീവ്രവാദ ഭീഷണി നേരിടുകയാണെന്നാണ് മ്യാന്‍മറിന്‍റെ വിശദീകരണം.

കോടതിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി തലസ്ഥാനമായ നയ്‌പിഡാവില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലി നടന്നു. സൂചിയുടെ ക്ഷണ പ്രകാരം ചൈനീസ് വിദേശ കാര്യമന്ത്രിയും എത്തിയിരുന്നു. സൂചിക്ക് പിന്തുണ പ്രഖ്യാപിച്ച് അവരുടെ മുഖം പതിച്ച ടീ ഷര്‍ട്ടുകൾ അണിഞ്ഞാണ് ആളുകൾ റാലിയില്‍ പങ്കെടുത്തത്.

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരായ പട്ടാള നടപടിക്ക് സൂചി കൂട്ടു നിന്നതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ സൂചിക്ക് നല്‍കിയ പരമോന്നത പുരസ്കാരം തിരിച്ചെടുത്തിരുന്നു.

ABOUT THE AUTHOR

...view details