ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്ഥാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ എയര്‍ഫോഴ്സിന്‍റെ വ്യോമാക്രമണത്തില്‍ അസറിന് ഗുരുതരമായി പരിക്കേറ്റുവെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസൂദ് അസറിന്‍റെ ആരോഗ്യനില മോശമാണെന്നും അസര്‍ ചികിത്സയിലാണെന്നും ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ മന്ത്രി വെളിപ്പെടുത്തി.
മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പാകിസ്ഥാൻ
ഇന്ത്യൻ എയര്‍ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഇന്ത്യൻ എയര്‍ ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ മസൂദ് അസര്‍ മരിച്ചുവെന്ന വാര്‍ത്തസമൂഹമാധ്യമങ്ങളിലൂടെപ്രചരിച്ചു. 40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദ് അസര്‍ തലവനായ ജെയ്ഷെ മുഹമ്മദായിരുന്നു. അസര്‍ രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങള്‍ പുറത്തുവരുന്നത്.
1999-ല്‍മസൂദ് അസറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ കാണ്ഡഹാറിൽ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്.യാത്രക്കാരുടെ ജീവന്‍ വച്ച് വിലപേശിയപ്പോള്‍ മസൂദ് അസറിനെയും ഒപ്പം രണ്ട് ഭീകരരെയും ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നു.