ക്വലാലംപൂർ: മലേഷ്യയിൽ 1,096 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 54,775 ആയി ഉയർന്നു. ഇതിൽ ആറു പേർ വിദേശത്ത് നിന്ന് വന്നവരും 1,090 പേർ സ്വദേശികളുമാണ്. സെലങ്കൂർ സംസ്ഥാനത്താണ് കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മലേഷ്യയിൽ 1,096 പേർക്ക് കൂടി കൊവിഡ്
സെലങ്കൂർ സംസ്ഥാനത്താണ് കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മലേഷ്യയിൽ 1,096 പേർക്ക് കൂടി കൊവിഡ്
മൂന്നു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 335 ആയി ഉയരുകയും ചെയ്തു. 1,104 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 41,597 ആയി ഉയർന്നു. നിലവിൽ 12,843 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.