ക്വലാലംപൂര്‍: വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പൊലീസ് ചോദ്യം ചെയ്യും. ഇന്ത്യയിലെ മുസ്ലീമുകളെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നായിരുന്നു നായിക്കിന്‍റെ പരാമര്‍ശം.
വര്‍ഗീയ പരാമര്‍ശം; സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യും - zakir naik
ഇന്ത്യയിലെ മുസ്ലീമുകളെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നായിരുന്നു നായിക്കിന്‍റെ പരാമര്‍ശം.
സാക്കിര്‍ നായിക്കിനെതിരെ കേസ്
നായിക്കിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യന്‍ വംശരായ മന്ത്രിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യല്‍ വിഭാഗീയത വളര്‍ത്താന്‍ സാക്കിര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. നിലവില്‍ 115ല്‍ അധികം പരാതികള്‍ സക്കീര്‍ നായിക്കിനെതിരെ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ യാസീന്‍ വിശദീകരണം തേടിയിരുന്നു.