കേരളം

kerala

ETV Bharat / international

നൂറുശതമാനം സ്വദേശിവൽക്കരണത്തിന് തയ്യാറെടുത്ത് കുവൈറ്റ് ; ഇഹ്‌ലാൽ പദ്ധതി തയ്യാർ - കുവൈറ്റ്

വരുന്ന സാമ്പത്തിക വർഷം പൊതുമേഖലയിൽ നിന്ന് മൂവായിരത്തോളം വിദേശികളെ ഒഴിവാക്കാൻ ഇതിനോടകം തീരുമാനമായി

നൂറുശതമാനം സ്വദേശിവൽക്കരണത്തിന് തയ്യാറെടുത്ത് കുവൈറ്റ്

By

Published : Jul 2, 2019, 5:35 AM IST

കുവൈറ്റ് സിറ്റി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നൂറുശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി വരുന്ന സാമ്പത്തിക വർഷം പൊതുമേഖലയിൽ നിന്ന് മൂവായിരത്തോളം വിദേശികളെ ഒഴിവാക്കാൻ തീരുമാനമായി. പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഇഹ്‌ലാൽ പദ്ധതി പ്രകാരം തയ്യാറായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റിവ് തലത്തിൽ തൊഴിലെടുക്കുന്നവരെ നീക്കം ചെയ്യാനാണ് സാധ്യത.

അടുത്ത അഞ്ച് വർഷം കൊണ്ട് പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവൽക്കരണം സാധ്യമാക്കുന്ന പദ്ധതിയാണ് ഇഹ്‌ലാൽ. ഇത് പ്രകാരം പിരിച്ചുവിടുന്നവർക്ക് ആനുകൂല്യങ്ങൾ നൽകി സ്വന്തം നാടുകളിലേക്ക് അയക്കുന്നു. പദ്ധതി വിജയകരമായാൽ കുവൈറ്റിലെ 41000 വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.

ABOUT THE AUTHOR

...view details