ടോക്കിയോ:കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ജപ്പാന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവ്. രാജ്യത്ത് കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് മുന്നാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതാണ് സമ്പദ്‌വ്യവസ്ഥ ഇടിയാൻ കാരണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി 5.1 ശതമാനം കുറഞ്ഞതായി കാബിനറ്റ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 28.6 ശതമാനം ഇടിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാൻ. റെസ്റ്റോറന്‍റുകളുടേയും ഹോട്ടലുകളുടെയും പ്രവർത്തനം മന്ദഗതിയിലായതോടെ പുതിയ കണക്ക് മൈനസ് 1.4 ശതമാനമാണെന്ന് എൻഎച്ച്‌കെ പറഞ്ഞു. കയറ്റുമതിയിൽ 2.3 ശതമാനം വർധനയുണ്ടായി.