ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ - ഷിൻസോ അബെ
2012 അവസാനത്തോടെ രണ്ടാം തവണ അധികാരത്തിലെത്തിയ അബെ തുടർച്ചയായ 2,799-ാം ദിവസമാണ് അധികാരത്തിൽ തുടരുന്നത്
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ നാളെ രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ സ്ഥിതിയിലെ ആശങ്കകളെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ ദിവസങ്ങളിൽ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവാണ് ഷിൻസോ അബെ. 2012 അവസാനത്തോടെ രണ്ടാം തവണ അധികാരത്തിലെത്തിയ അബെ തുടർച്ചയായ 2,799-ാം ദിവസമാണ് അധികാരത്തിൽ തുടരുന്നത്. 1964 മുതൽ 1972 വരെ തുടർച്ചയായി 2,798 ദിവസം സേവനമനുഷ്ഠിച്ച ഐസാകു സാറ്റോയുടെ റെക്കോർഡാണ് അബെ മറികടന്നത്. അടുത്ത മാസം 66 വയസിലേക്ക് കടക്കുന്ന അബെ കഴിഞ്ഞ നവംബറിൽ ജപ്പാനിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായെന്ന നേട്ടവും സ്വന്തമാക്കി.