മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധത്തിൽ രഹസ്യ വിചാരണ നടത്തിയ സൗദിയുടെ നടപടി മനുഷ്യാവകാശ ലംഘനമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിദഗ്ദ ആഗ്നസ് കല്ലാമാർട്. ഖഷോഗി കൊലപാതകത്തിൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണ് ആഗ്നസ്. കൊലപാതകത്തിൽ പങ്കുളള 11 പേരുടെയും വിചാരണ രഹസ്യമായി നടത്തിയത്, വിചാരണ അന്താരാഷ്ട്ര നിലവാരത്തിലായിരിക്കണമെന്ന യു എന്നിന്‍റെ നിബന്ധന തൃപ്തിപ്പെടുത്തുന്നതല്ലെന്നും അവർ പറഞ്ഞു.
ജമാൽ ഖഷോഗി വധം: രഹസ്യ വിചാരണ മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ അന്വേഷക - human rights violates
സൗദി നടത്തിയ വിചാരണ ക്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തപ്പെടുത്തുമെന്നാണ് കരുതുന്നതെങ്കിൽ അത് സർക്കാരിന് തെറ്റ് പറ്റിയതാണെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിദഗ്ദ ആഗ്നസ് കല്ലാമാർട്.
ജമാൽ ഖഷോഗി
നിലവിൽ സൗദി നടത്തിയ വിചാരണ ക്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തമാക്കുമെന്നാണ് കരുതുന്നതെങ്കിൽ അത് സർക്കാരിന് തെറ്റ് പറ്റിയതാണെന്നും ഇപ്പോൾ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നുംആഗ്നസ് കല്ലാമാർട് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Last Updated : Mar 29, 2019, 6:26 AM IST