കേരളം

kerala

ETV Bharat / international

മ്യാൻമറിൽ മാധ്യമ പ്രവർത്തകർക്ക് പൊതു മാപ്പ് - മ്യാൻമാറിൽ തടവിൽ കഴിഞ്ഞ മാധ്യമ പ്രവർത്തകർക്ക് പൊതു മാപ്പ് നൽകി

റോഹിങ്ക്യൻ വിഭാഗത്തിന് എതിരെയുള്ള സൈന്യത്തിന്‍റെ അതിക്രമങ്ങൾ തുറന്നു കാട്ടാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയാണ് മ്യാൻമർ തടവിലാക്കിയത്.

മ്യാൻമാറിൽ തടവിൽ കഴിഞ്ഞ മാധ്യമ പ്രവർത്തകർക്ക് പൊതു മാപ്പ് നൽകി

By

Published : May 7, 2019, 11:30 AM IST

റോഹിങ്ക്യൻ കൂട്ടക്കൊലയിൽ അന്വേഷണം നടത്തിയതിന് കുറ്റം ചുമത്തപ്പെട്ട് ഏഴു വർഷം തടവിലായ മാധ്യമ പ്രവർത്തകരെ മ്യാൻമർ മോചിപ്പിച്ചു. റോയിട്ടേഴ്സ് റിപ്പോർട്ടർമാരായ വാ ലോൺ, കയ്വാവ് സോ എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. പ്രസിഡന്‍റ് മാപ്പു നൽകിയതിനെ തുടർന്നാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

നിയമ വിരുദ്ധമായി ഔദ്യോഗിക രേഖകൾ കൈവശം വെച്ചെന്നാരോപിച്ച് ഇരുവരെയും ഏഴു വർഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 500ലേറെ ദിവസത്തെ തടവു ജീവിതമനുഭവിച്ച ശേഷമാണ് ഇപ്പോൾ മാപ്പു ലഭിച്ചത്. 2018 സെപ്തംബറിലാണ് ഇവരെ ശിക്ഷക്ക് വിധിച്ചത്. യാംഗോനിലെ ഇൻസെയിൽ ജയിലിലായിരുന്നു ഇരുവരും.

റോഹിങ്ക്യൻ വിഭാഗത്തിനു നേരെയുള്ള സൈന്യത്തിന്‍റെ അക്രമങ്ങളാണ് ഇവർ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചത്. റിപ്പോർട്ടർമാർക്കെതിരെയുള്ള നടപടിയിൽ ലോക വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

ABOUT THE AUTHOR

...view details