സിറിയയിൽ വ്യോമാക്രമണം; ആളപായമില്ല - Israeli helicopters carry out missile strike on Southern Syria
ഇസ്രായേൽ സൈനിക ഹെലികോപ്റ്ററുകളാണ് മിസൈൽ ആക്രമണം നടത്തിയത്
സിറിയയിൽ വ്യോമാക്രമണം; ആളപായമില്ല
ദമാസ്‌കസ്: സിറിയയുടെ തെക്കൻ ഭാഗങ്ങളിൽ ഇസ്രായേൽ സൈനിക ഹെലികോപ്റ്ററുകൾ മിസൈൽ ആക്രമണം നടത്തി. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിറിയയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം പതിവായിരിക്കുകയാണ്. തിങ്കളാഴ്ച ദമാസ്കസിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.