ലണ്ടൻ: രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇറാഖിൽ ഐഎസ് ശക്തമാകുന്നുവെന്ന് റിപ്പോർട്ട്. ഇറാഖിൽ ഐഎസ് വളരെ ശക്തമാണെന്നും 4000 മുതൽ 5000 വരെ പോരാളികളുണ്ടെന്നും കുർദിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അയ്യായിരത്തോളം സ്ലീപ്പർ സെല്ലുകളും അനുഭാവികളും ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അൽഖ്വയ്‌ദയേക്കാൾ കൂടുതൽ വിദഗ്‌ധരും അപകടകാരികളുമാണ് ഐഎസ് എന്ന് കുർദിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ലാഹൂർ തലബാനി പറഞ്ഞു.
ഇറാഖിൽ ഐഎസ് ശക്തിപ്രാപിക്കുന്നെന്ന് റിപ്പോര്‍ട്ട്
ഇറാഖിൽ ഐഎസ് വളരെ ശക്തമായെന്നും 4000 മുതൽ 5000 വരെ പോരാളികളുണ്ടെന്നും കുര്‍ദിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍
ഇറാഖിൽ ഐഎസ് ശക്തമാകുന്നുവെന്ന് റിപ്പോർട്ട്
ഐഎസ് ഭീകരര്‍ മികച്ച സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവരുടെ പക്കൽ ധാരാളം പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സുലൈമാനിയയിൽ വീണ്ടും ഐഎസ് ഉയർന്നുവന്നിട്ടുണ്ടെന്നും പ്രത്യേക പ്രദേശത്തിൽ ഒതുങ്ങി നിൽക്കാതെയുള്ളതാണ് ഇപ്പോഴത്തെ ഐഎസ് എന്നും ലാഹൂർ തലബാനി കൂട്ടിച്ചേർത്തു. ഗ്രേറ്റ് സാബിനും ടൈഗ്രിസ് നദികൾക്കും സമീപമുള്ള ഡെൽറ്റയാണ് ഐഎസിൻ്റെ പ്രവർത്തന മേഖലയെന്നും ദിനം പ്രതി അവർ വളരുകയാണെന്നും സൈനിക ജനറല്‍ പറഞ്ഞു.