കേരളം

kerala

ETV Bharat / international

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം - Baghdad airport

ഇറാഖ് സുരക്ഷ സേനയുടെ ക്യാമ്പിങ് പ്രദേശങ്ങളിലും റോക്കറ്റ് ആക്രമണം നടന്നതായി സൂചനയുണ്ട്.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം  റോക്കറ്റ് ആക്രമണം  Baghdad airport  3 rockets strike close to Baghdad airport
ബാഗ്ദാദ്

By

Published : Apr 23, 2021, 7:36 AM IST

ധാക്ക: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മിസൈലുകൾ വിമാനത്താവള സമുച്ചയത്തിൽ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ വായിക്കാൻ:ഇറാഖ് സൈനിക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഇറാഖ് സുരക്ഷ സേനയുടെ ക്യാമ്പിങ് പ്രദേശങ്ങളിലും റോക്കറ്റ് ആക്രമണം നടന്നതായി സൂചനയുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് ഇറാഖിലെ അമേരിക്കൻ സംരംഭങ്ങളെ ലക്ഷ്യം വച്ച് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഇറാഖിലെ യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു.

ABOUT THE AUTHOR

...view details