ബാഗ്‌ദാദ്: ഇറാഖിൽ ആറ് ദിവസമായി തുടരുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ 109 പേർ മരിച്ചതായി റിപ്പോർട്ട്. 6000 ത്തിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയുണ്ടായ പ്രതിഷേധത്തിൽ 12 ലധികം പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം, ചൊവ്വാഴ്‌ച ആരംഭിച്ച പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഇറാഖ് ഭരണകൂടം പറഞ്ഞു.
അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരായ പ്രക്ഷോഭം; വെടിവെപ്പില്‍ മരണ സംഖ്യ ഉയരുന്നു - ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിൽ 109 ഓളം പേർ മരണപ്പെട്ടു.
ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ 109 പേർ മരിച്ചു
ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്‌ദുൾ മഹ്‌ദിക്കെതിരായ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അഴിമതി, തൊഴിലില്ലായ്‌മ എന്നിവക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്.
നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്‌ച നീക്കിയതോടെ കടകൾ തുറന്നു പ്രവര്‍ത്തിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും അനുവദിച്ചിരുന്നു. അതേസമയം ആയുധവുമായെത്തിയ മുഖംമൂടിധാരികൾ ശനിയാഴ്‌ച നഗരത്തിലെ വിവിധ ടെലിവിഷന്‍ സ്റ്റേഷനുകൾ കൊള്ളയടിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തിരുന്നു.