കേരളം

kerala

ETV Bharat / international

ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം; 60 മരണം, 2500 പേർക്ക് പരിക്ക് - anti government protest in iraq

പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം

By

Published : Oct 5, 2019, 8:46 AM IST

ബാഗ്ദാദ്: ഇറാഖിൽ മൂന്ന് ദിവസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 60 പേർ മരിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ വെടിവയ്‌പിലും കല്ലേറിലും 2500 പേര്‍ക്ക് പരിക്കേറ്റു. തെക്കൻ ഇറാഖിലെ ഷിയാ ആധിപത്യമുള്ള അൽ-ദിവാനിയ പ്രൊവിൻഷ്യൽ കൗൺസിലിന്‍റെ കെട്ടിടത്തിന് നേരെ വെള്ളിയാഴ്‌ച ആക്രമണം നടന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഇറാഖിലെ ഭീകരവിരുദ്ധ സേനയുടെ മുൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ അബ്ദുൽ വഹാബ് അൽ സാദിയുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് പലയിടത്തും പ്രതിഷേധക്കാർ സംഘടിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് സർക്കാർ പ്രതികരിക്കുന്നതുവരെ പാർലമെന്‍റ് നിർത്തിവയ്ക്കാനും സെക്ഷനുകൾ ബഹിഷ്‌കരിക്കാനും ഇറാഖിലെ പ്രമുഖ ഷിയാ പുരോഹിതൻ മൊക്തദ അൽ സദർ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു. മഹ്ദി സർക്കാരിനെതിരായ ഏറ്റവും വലിയ പ്രതിഷേധമാണിത്. സാധാരണക്കാരുടെ ജീവിതത്തെ പ്രതിഷേധം സാരമായി ബാധിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details