കേരളം

kerala

ETV Bharat / international

കൊവിഡ് ബാധിച്ച് ഇറാനിൽ 111 പേര്‍ കൂടി മരിച്ചു

രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 73,303ആയാതായും ഇതിൽ 45,983 പേര്‍ സുഖം പ്രാപിച്ചതായും ഇറാൻ ആരോഗ്യമന്ത്രാലയം

Iran reports 111 virus deaths  raising total to 4  585  ഇറാനിൽ 111 പേര്‍ കൂടി മരിച്ചു
ഇറാനിൽ 111 പേര്‍ കൂടി മരിച്ചു

By

Published : Apr 13, 2020, 6:15 PM IST

ടെഹ്‌റാൻ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനിൽ 111 പേർ കൂടി മരിച്ചതായി ഇറാൻ ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,585 ആയി. രാജ്യത്ത് പുതിയതായി 1917 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 73,303ആയി. ഇതിൽ 45,983 പേര്‍ സുഖം പ്രാപിച്ചു. കിയനൗഷ് ജഹാൻപൂരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം താരതമ്യേന കുറയുന്നതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, പൗരന്മാര്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details