ഇറാൻ പ്രസിഡന്‍റിന്‍റെ സഹോദരൻ അഴിമതിക്കേസിൽ പിടിയിൽ
ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൗഹാനിയുടെ സഹോദരൻ ഹൊസ്സൈൻ ഫെറെയ്ഡോൺ കുറ്റക്കാരനെന്ന് കോടതി
ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൗഹാനിയുടെ ഇളയ സഹോദരൻ ഹൊസ്സൈൻ ഫെറെയ്ഡോൺ അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ശക്തമായി എതിർക്കുന്നുവെന്ന് ഹൊസ്സൈൻ കോടതിയിലും മാധ്യമങ്ങളോടും പറഞ്ഞു. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല. അഴിമതിയാരോപണങ്ങൾ ഭരണം തകർക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്ന് പ്രസിഡന്‍റ് റൗഹാനിയുടെ അനുയായികൾ ആരോപിച്ചു. 2017ൽ ഹൊസ്സൈൻ അറസ്റ്റിലായിട്ടുണ്ടെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.