കേരളം

kerala

ETV Bharat / international

നേപ്പാളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആഭ്യന്തര കാര്യങ്ങളെന്ന് ഇന്ത്യ - ആഭ്യന്തര കാര്യങ്ങള്‍

നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നേപ്പാൾ പ്രസിഡന്‍റ് ഉത്തരവിട്ടു.

Internal matters of Nepal: India on political developments in Kathmandu Internal matters of Nepal India on political developments in Kathmandu political developments നേപ്പാളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആഭ്യന്തര കാര്യങ്ങളെന്ന് ഇന്ത്യ നേപ്പാള്‍ ആഭ്യന്തര കാര്യങ്ങള്‍ ഇന്ത്യ
നേപ്പാളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആഭ്യന്തര കാര്യങ്ങളെന്ന് ഇന്ത്യ

By

Published : May 26, 2021, 1:58 PM IST

ന്യൂഡല്‍ഹി: നേപ്പാളിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ ആഭ്യന്തര കാര്യങ്ങളാണെന്നും സ്വന്തം ജനാധിപത്യ പ്രക്രിയകൾക്കുമൊപ്പം അവ കൈകാര്യം ചെയ്യേണ്ടത് അതത് രാജ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനം, സ്ഥിരത, വികസനം എന്നിവ കൈവരിക്കുന്നതിലേക്കുള്ള യാത്രയിൽ നേപ്പാളിനും ജനങ്ങൾക്കും പിന്തുണ നൽകുന്നതിൽ ഇന്ത്യ അചഞ്ചലമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Read More…..പാർലമെന്‍റ് പിരിച്ചുവിട്ടതിനെതിരെ നേപ്പാളിൽ പ്രതിഷേധം തുടരുന്നു

കെയർ ടേക്കർ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയും പ്രതിപക്ഷ നേതാവ് ഷേർ ബഹാദൂർ ഡ്യൂബയും ചേർന്ന് പുതിയ സർക്കാർ രൂപീകരണത്തിന്‍റെ ഭാഗമായി ഭൂരിപക്ഷം നേടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി പാർലമെന്‍റ് പിരിച്ചുവിട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച നേപ്പാൾ പുതിയ രാഷ്ട്രീയ കോളിളക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നേപ്പാൾ പ്രസിഡന്‍റ് ഉത്തരവിട്ടു.

ABOUT THE AUTHOR

...view details