ജക്കാര്‍ത്ത: സൈനിക അഭ്യാസത്തിനിടെ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി. 53 നാവികരും കാണാതായ മുങ്ങിക്കപ്പലിലുണ്ട് (കെആര്‍ഐ നന്‍ഗല 402). പരിശീലന വിന്യാസത്തിലായിരുന്ന അന്തര്‍വാഹിനി ബുധനാഴ്ച നാവിക കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച റിപ്പോര്‍ട്ടിങ്ങ് സമയം കഴിഞ്ഞിട്ടും ആശയവിനിമയം സാധ്യമാകാതിരുന്നതോടെയാണ് മുങ്ങിക്കപ്പലിനായി തെരച്ചില്‍ ആരംഭിച്ചത്.
ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി - indonesian submarine missing
53 നാവികരും മുങ്ങിക്കപ്പലിലുണ്ട്. പടക്കപ്പലുകള്‍ മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു.
ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി
ബാലി ദ്വീപിന് വടക്ക് 95 കിലോമീറ്ററോളം ഉള്ളിലായി ആഴക്കടലിലാണ് തെരച്ചില്‍ നടക്കുന്നത്. മേഖലയില്‍ പടക്കപ്പലുകളും രക്ഷാപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ സൈനിക മേധാവി പറഞ്ഞു. തെരച്ചിലിനായി അന്തര്‍വാഹിനികളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സജ്ജീകരണങ്ങളുള്ള ഓസ്ട്രേലിയയുടെയും സിംഗപ്പൂരിന്‍റെയും സഹായവും ഇന്തോനേഷ്യ തേടിയിട്ടുണ്ട്.