ഇന്തോനേഷ്യയിൽ 6,033 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,05,793 ആയി
ഇന്തോനേഷ്യയിൽ 6,033 പേർക്ക് കൂടി കൊവിഡ്
ജക്കാർത്ത:ഇന്തോനേഷ്യയിൽ 6,033 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5,98,933 ആയി . 165 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 18,336 ആയി. 491,975 പേർ രോഗമുക്തരായി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,05,793 ആയി.