കേരളം

kerala

ETV Bharat / international

ഇന്തോനേഷ്യയില്‍ 24 മണിക്കൂറിനിടെ 4998 പേര്‍ക്ക് കൊവിഡ് - Indonesia COVID-19 cases

96 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മൂലം മരിച്ചു.

ഇന്തോനേഷ്യയില്‍ 4998 പേര്‍ക്ക് കൊവിഡ്  ഇന്തോനേഷ്യ  Indonesia  Indonesia reports 4,998 new COVID-19 cases  Indonesia  Indonesia COVID-19 cases  COVID-19
ഇന്തോനേഷ്യയില്‍ 24 മണിക്കൂറിനിടെ 4998 പേര്‍ക്ക് കൊവിഡ്

By

Published : Nov 21, 2020, 6:40 PM IST

ജക്കാര്‍ത്തെ:ഇന്തോനേഷ്യയില്‍ 24 മണിക്കൂറിനിടെ 4998 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 493,308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 96 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മൂലം മരിച്ചതോടെ മരണ നിരക്ക് 15,774 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 3403 പേര്‍ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗവിമുക്തരുടെ എണ്ണം 413,955 ആയി.

രാജ്യത്തെ 34 പ്രവിശ്യകളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ജക്കാര്‍ത്തെയില്‍ നിന്നും 1579 പേരും, സെന്‍ട്രല്‍ ജാവയില്‍ നിന്നും 655 പേരും, വെസ്റ്റ് ജാവയില്‍ നിന്നും 364 പേരും, ഈസ്റ്റ് ജാവയില്‍ നിന്നും 343 പേരും റിയോയില്‍ നിന്ന് 308 പേരും ഉള്‍പ്പെടുന്നു.

ABOUT THE AUTHOR

...view details