കാഠ്‌മണ്ഡു:ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യ നേപ്പാളിലേക്ക് അയക്കുമെന്ന് നേപ്പാൾ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു. 'വാക്‌സിൻ മൈത്രി'യുടെ ഭാഗമായി കൊവിഡ് വാക്‌സിൻ ജനുവരി 21ന് നേപ്പാളിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിൻ വിതരണം ചെയ്യുന്നത്.
'വാക്സിൻ മൈത്രി'; ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യ നേപ്പാളിലേക്ക് അയക്കും
ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിൻ വിതരണം ചെയ്യുന്നത്
'വാക്സിൻ മൈത്രി'യുടെ ഭാഗമായി ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യ നേപ്പാളിലേക്ക് അയക്കും
ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, മ്യാൻമർ, സീഷെൽസ്, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ വിദേശമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൊവിഡിന്‍റെ ആദ്യഘട്ടത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഗുളികകൾ, വെന്‍റിലേറ്ററുകൾ, മാസ്കുകൾ, കൈയ്യുറകള്‍ എന്നിവയും ഇന്ത്യ വിതരണം ചെയ്തിരുന്നു.