കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിലേക്ക് വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ താത്പര്യമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ

രണ്ടാം തരംഗം രാജ്യത്തെ സ്ഥിതി നിയന്ത്രണാതീതമാക്കിയതോടെ വാക്സിൻ കയറ്റുമതി താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു

India keen to resume COVID-19 vaccine export to Bangladesh  വാക്‌സിൻ  കയറ്റുമതി  ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ  വിക്രം ദൊരൈസ്വാമി  ബംഗ്ലാദേശ്  രണ്ടാം തരംഗം  കൊവിഡ്  അസ്ട്രാസെനെക്ക  ലിബറേഷൻ യുദ്ധം  AstraZeneca vaccine  AstraZeneca
ബംഗ്ലാദേശിലേക്ക് വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ

By

Published : Jun 21, 2021, 7:50 AM IST

ധാക്ക: ബംഗ്ലാദേശിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി എത്രയും വേഗം പുനരാരംഭിക്കാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ വിക്രം ദൊരൈസ്വാമി .എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിതി മോശമായതിനാൽ എപ്പോൾ കയറ്റുമതി പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു. അവാമി ജുബോ ലീഗ് ചെയർമാൻ ഫാസിൽ ഷംസ് പരാഷുമായി ബംഗ്ലാദേശിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായത്തെ സ്മരിച്ച പരാഷ്, മോശം ദിനങ്ങളിൽ സുഹൃത്തും നല്ല ദിനങ്ങളിൽ പങ്കാളിയുമാണ് ഇന്ത്യയെന്നും എല്ലാ കാര്യങ്ങളിലും രാജ്യം എപ്പോഴും ബംഗ്ലാദേശിന്‍റെ പക്ഷത്താണെന്നും കൂട്ടിച്ചേർത്തു.

Also Read: പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ ; 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം

ഇന്ത്യയിൽ നിന്ന് ഒരു ഡോസിന് അഞ്ച് യുഎസ് ഡോളർ എന്ന നിരക്കിൽ വാങ്ങിയ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിച്ചാണ് ബംഗ്ലാദേശിൽ വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ കൊവിഡിന്‍റെ രണ്ടാം തരംഗം ആരംഭിക്കുകയും സ്ഥിതി മോശമാകാൻ തുടങ്ങുകയും ചെയ്തതോടെ വാക്സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി വക്കുകയായിരുന്നു.

നിലവിൽ ബംഗ്ലാദേശിൽ കൊവിഡ് കേസുകളിലും മരണങ്ങളിലും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഡെൽറ്റ വകഭേദത്തിന്‍റെ സാന്നിധ്യവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details