കേരളം

kerala

ETV Bharat / international

ഇന്ത്യ-ചൈന വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് ചൈന - ചൈന

അതിര്‍ത്തിയിലെ വ്യാപാരങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ചൈനീസ് പ്രതിനിധി ലാവോ ഷാഹായി പറഞ്ഞു.

ഇന്ത്യ-ചൈന

By

Published : May 21, 2019, 7:48 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് ചൈനീസ് പ്രതിനിധി ലാവോ ഷാഹായി. ഇന്ത്യ- ചൈന ബന്ധം സംബന്ധിച്ചുള്ള സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും ശ്രമിക്കുകയാണെങ്കില്‍ ഈ ബന്ധം വീണ്ടും മെച്ചപ്പെടും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരാളം സ്ഥലത്ത് അതിര്‍ത്തി വ്യാപാരങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നല്ല സൗഹൃദ ബന്ധത്തിലാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള മാനസ സരോവറില്‍ നാഥുല പാസ് വഴി ധാരാളം ഇന്ത്യന്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്‍റെ പ്രതീകമാണ് ഇതെന്നും ഷാഹായി ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details