ഇസ്ലാമാബാദ്:കൊവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പ്രധാനമന്ത്രി ഇന്ന് വ്യക്തിഗത കൂടിക്കാഴ്‌ച നടത്തി. ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി ഷിബ്ലി ഫറാസാണ് പ്രധാനമന്ത്രി ഇന്ന് മാധ്യമ സംഘത്തോടൊപ്പം ബാനി ഗാലയിൽ നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചത്. ഇമ്രാൻ ഖാനടക്കം ഒരു മുറിയിൽ ഏഴ് പേർ ഇരിക്കുന്നതായി ചിത്രത്തിൽ കാണാം. ഖാനും യോഗത്തിലെ ആളുകളും മാസ്‌ക് ധരിച്ച് ശാരീരിക അകലം പാലിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ - ഇമ്രാൻ ഖാൻ വാർത്ത
ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ചൈനീസ് നിർമിത കൊവിഡ് വാക്‌സിനായ സിനോഫാം സ്വീകരിച്ചിരുന്നു
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെർച്വൽ മീറ്റിംഗുകൾ നടത്തിയാണ് രാജ്യത്തെ നയിച്ചതെന്നും ചില സൈബർ പോരാളികൾ ചൂണ്ടിക്കാട്ടി. നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്‍റർ (എൻസിഒസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38,858 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതിൽ 3,946 എണ്ണമാണ് പോസിറ്റീവ് ആയത്. 67കാരനായ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ചൈനീസ് നിർമിത കൊവിഡ് വാക്‌സിനായ സിനോഫാം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.