പാകിസ്ഥാനെതിരെ ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുവെന്ന് പാക് പ്രധാനമന്ത്രി - പാക് പ്രധാനമന്ത്രി
ഇന്ത്യൻ സർക്കാർ കശ്‌മീരിലെ പൗരന്മാരുടെ സ്വയം നിർണയ അവകാശം കവർന്നെടുക്കാൻ ശ്രമിച്ചുവെന്ന് ട്വിറ്ററിലൂടെ ഇമ്രാൻ ഖാൻ പ്രതികരിച്ചു
പാകിസ്ഥാനെതിരെ ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുവെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: കശ്‌മീരിലെ തീവ്രവാദത്തെ പാകിസ്ഥാൻ പിന്തുണക്കുന്നുവെന്ന് ഇന്ത്യ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ സർക്കാർ കശ്‌മീരിലെ പൗരന്മാരുടെ സ്വയം നിർണയ അവകാശം കവർന്നെടുക്കാൻ ശ്രമിച്ചുവെന്ന് ട്വിറ്ററിലൂടെ ഇമ്രാൻ ഖാൻ പ്രതികരിച്ചു. ലോക രാഷ്‌ട്രങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും യുഎൻ സെക്യൂരിറ്റി കൗൺസിൽ ഉറപ്പ് നൽകുന്ന സ്വയം നിർണയാവകാശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.