ന്യൂഡല്‍ഹി: എഷ്യയിലെ പരിസ്ഥിതി സംരക്ഷകര്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരമായ ഏഷ്യ എന്‍വയോണ്‍മെന്‍റല്‍ എന്‍ഫോഴ്‌സ്മെന്‍റ് അവാര്‍ഡ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോസ്ഥന്‍ രമേഷ് പാണ്ഡേക്ക് ലഭിച്ചു.1996 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡേ വേട്ടക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച വ്യക്തികൂടിയാണ്. പ്രകൃതി നശിക്കാന്‍ കാരണമാകുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നടത്തിയ ശ്രമങ്ങളാണ് രമേഷ് പാണ്ഡേയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ ലക്‌നൗവിലെ ജൈവ വൈവിധ്യ ബോര്‍ഡിലെ സെക്രട്ടറിയാണ്. അടുത്ത മാസം 13 ന് ബാങ്കോക്കില്‍ നടക്കുന്ന ഐക്യരാഷ്‌ട്ര സഭാ സമ്മേളത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
പാരിസ്ഥിതിക പ്രവര്‍ത്തകര്‍ക്കുള്ള യു.എന്‍ പുരസ്‌കാരം ഇന്ത്യന്‍ ഫോറസ്‌റ്റ് ഓഫീസര്‍ക്ക്
1996 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡേയാണ് നേട്ടത്തിന് അര്‍ഹനായത്. വേട്ടക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളാണ് പുരസ്കാരത്തിന് അർഹനാക്കിയത്
വേട്ടക്കാര്‍ക്കെതിരെ മികച്ച പോരാട്ടം നടത്തിയ രമേശ് പാണ്ഡയെ നാഷണല്‍ വൈല്‍ഡ് ലൈഫ് ക്രം കണ്‍ട്രോള്‍ ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തിരുന്നു. സരിസ്‌ക വനത്തിലെ കടുവകള്‍ ഇല്ലാതായെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലും രമേശ് പാണ്ഡേ ഉണ്ടായിരുന്നു. തുടര്‍ന്ന് നിരവധി കടുവാ വേട്ടക്കാരെ രമേഷ് പാണ്ഡേ അറസ്‌റ്റ് ചെയ്യുകയുണ്ടായി.
ദുധ്വ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്‌ടറായിരിക്കെ രമേശ് പാണ്ഡേ പ്രശസ്‌ത ഗോള്‍ഫ് താരം ജ്യോതി രംഥവയ്‌ക്കെതിരെ വേട്ടയാടലിന് കേസെടുത്തത് എറെ ചര്‍ച്ചയായിരുന്നു. ലമ്പു ഫരിയാദിലെ കടുവാ വേട്ടക്കാരെ അറസ്റ്റു ചെയ്‌ത രമേശ് പാണ്ഡേയുടെ നടപടിയെ ഇന്‍റര്‍പോള്‍ പ്രശംസിച്ചിരുന്നു.